പ്രണയം... പ്രാണൻ കൊടുത്താലും നാണയമില്ലെങ്കിൽ നാണം കെടുന്നൊരു നാട്ടിലാണിന്നെന്റെ പ്
Movie : Amar Akbar Antony
Lyrics, Music, Singer: Nadir sha
പ്രണയം... പ്രാണൻ കൊടുത്താലും നാണയമില്ലെങ്കിൽ നാണം കെടുന്നൊരു നാട്ടിലാണിന്നെന്റെ പ്രണയം.....
ഹൃദയം.... ഹൃദ്യമാണെന്നൊക്കെ തോന്നും അതെന്നാലും ദയയെന്ന ഭാവത്തെ അറിയാത്ത മരമിന്നു ഹൃദയം...
കപടം.... ഉടയോനുമറിയാത്ത ഒരുപാട് കാര്യത്തിൽ ഇടപാടുകാരന്റെ മുഖമൂടി അണിയുന്നു കപടം...
നടനം.... ബന്ധങ്ങൾ അകലാതിരിക്കുവാൻ അച്ഛനും അമ്മയും മക്കളും ചേർന്നു നിന്നാടുന്നു നടനം....
സഹനം... കരയുന്ന നിൻ കണ്ണിൽ കരയാതെ ഞാൻ നോക്കി കഥ കേട്ടിരുന്നില്ലേ അറിയൂ നീ അന്നെന്റെ സഹനം...
ഭവനം.... ഭയ ഭക്തി ബഹുമാനം ഭാര്യയോടായൽപ്പം കാട്ടിയില്ലെങ്കിൽ ഭയക്കേണ്ട വനമാകും ഭവനം....
വിഫലം.... വിജ്ഞാനമുണ്ടെങ്കിലെന്തും ലഭിക്കുമെന്നാരോ പറഞ്ഞിട്ട് വാങ്ങുവാൻ ചെന്നാലോ വിഫലം....
പതനം.... പുതുതായ് നിനക്കൊന്നും ലോകത്തിനായിട്ടു നൽകാൻ കഴിഞ്ഞില്ലയെങ്കിൽ നീ അറിയൂ നിൻ പതനം....
വിജയം.... വിദ്യയിൽ നാo അഗ്രഗണ്യരായ് മാറിയിട്ടമ്പരപ്പില്ലാതെ നേടേണ്ട പലതല്ലെ വിജയം...
വിനയം... വിജയങ്ങൾ ഓരോന്നായറിയുമ്പോൾ അകതാരിൽ അറിയാതെ വിടരേണ്ട മണമുള്ള മലരാണ് വിനയം...
ജ്വലനം... ഉള്ളിൽ ജ്വലിക്കുന്നതൊക്കെ വിരൽ തുമ്പിലെത്തിച്ചു ഉജ്വലമാക്കിയാൽ അത് തന്നെ ജ്വലനം....
മരണം... രണ്ട് നാൾ സങ്കടക്കണ്ണീരു കഴിയുമ്പോൾ ഉറ്റവർ പോലും മറക്കുമല്ലോ എന്റെ മരണം....
രണ്ട് നാൾ സങ്കടക്കണ്ണീരു കഴിയുമ്പോൾ.... ഉറ്റവർ പോലും മറക്കുമല്ലോ.... എന്റെ മരണം.....
0 Comments: