എന്നമ്മേ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു ഈ മടിയിൽ വീണുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു കണ്ടില്ലല്ലോ കേട്ടില്ലല്ലോ

എന്നമ്മേ ഒന്നു കാണാൻ Movie : നമ്മൾ music - Mohan Sithara lyrics - Kaithapram എന്നമ്മേ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു ഈ മടിയിൽ വീണുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ കരളുരുകുമൊരു താരാട്ട് (എന്നമ്മേ ) എനിക്കു തരാൻ ഇനിയുണ്ടോ കുടുകുടെ ചിരിക്കുന്ന പൊൻ പാവ വിശക്കുമ്പോൾ പകരാമോ തൈര് കലം തൂവുന്ന തൂവെണ്ണ എനിക്കെൻറെ ബാല്യം ഇനിവേണം എനിക്കെൻറെ സ്നേഹം ഇനിവേണം അലയേണമീ കിനാചിറകിൽ (എന്നമ്മേ ) പകൽമഴയിൽ നനയുന്നു പരലായ് തുടിക്കുന്നൊരു ഇളമനസ്സ് തുഴയാതെ തുഴയുന്നു വാൽസല്ല്യകടലിലെ പൂകൊതുമ്പ് ഇനിയെന്ത് വേണമെന്നരിയില്ലല്ലോ ഇനിയെന്ത് മോഹമെന്നരിയില്ലല്ലോ വെറുതെ പറന്നുപോയ്‌ നിനവ് എന്നമ്മേ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു ഈ മടിയിൽ വീണുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ കരളുരുകുമൊരു താരാട്ട്

0 Comments: