ആരീരം രാരീരം രാരാരോ രാരീ രാരീ രാരാ രോ താമര കണ്ണനുറങ്ങേണം
Film : Vathsalyam
Lyricist:Kaithapram
Music : SP Venkitesh
Singer : K S Chithra
ആരീരം രാരീരം രാരാരോ
രാരീ രാരീ രാരാ രോ
താമര കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം [താമര ]
അച്ഛനെ പോലെ വളരേണം
അമ്മക്ക് തണലായി മാറേണം
അമ്പിളി മാമന്റെ കൊമ്പില്ല കൊമ്പനെ
കയ്യിലെടുക്കേണം [താമര ]
പൂവിരിഞ്ഞ വഴികളിൽ
മുള്ള് കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന് നാമം ജപിക്കണം
നല്ലവനാകേണം ..[താമര ]
നീ മറന്നു പോകിലും
വേറെ ദൂരെ ആകിലും
എന്റെ ഉള്ളിനുള്ളിൽ ഇ പിഞ്ചു പൈതലാവേണം
ആയിരം തിങ്കളേ കണ്ടുചിരിക് നീ
നീണാൾ വാഴേണം [താമര ]
ആരീരം രാരീരം രാരാരോ
രാരീ രാരീ രാരാരോ രോ
0 Comments: